ബേക്കല്‍ : ഉമ്മയെ അക്രമിക്കുന്നതു തടയാന്‍ ചെന്ന യുവതിയെ ചവിട്ടി താഴെയിട്ട് കയ്യെല്ല് പൊട്ടിച്ചതിന് രണ്ടംഗ സംഘത്തിനെതിരെ കേസ്.
പൂച്ചക്കാട് ചിറക്കാലിലെ പി.എ.റുക്സാനയുടെ (37) പരാതിയില്‍ കീക്കാനത്തെ അഹമ്മദ്, അബ്ദുല്‍ കബീര്‍ എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. 2019 ഡിസംബര്‍ 30 ന് വാവിലെ എട്ടരയ്ക്ക് പൂച്ചക്കാട്ടായിരുന്നു കേസിനാസ്പദമായ സംഭവം. റുക്സാനയുടെ ഉമ്മയെ പ്രതികള്‍ തള്ളി താഴെയിട്ട് കത്തികാട്ടി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നതു കണ്ടാണ് ഇവര്‍ സ്ഥലത്തെത്തിയത്. ഒന്നാംപ്രതി അഹമ്മദ് ഉടന്‍ ഇവരെ ചവിട്ടി താഴെയിടുകയായിരുന്നുവത്രെ. വലതു കൈയെല്ലു പൊട്ടിയ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
0 Comments