ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ടു സ്ഥാപനങ്ങള്‍ക്ക് പിഴ


കാഞ്ഞങ്ങാട് : നഗരസഭാ പരിധിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങള്‍ക്ക് 1500 രൂപ വീതം പിഴ.
കോട്ടച്ചേരി നയാ ബസാറില്‍ ടീ സ്റ്റാള്‍ നടത്തിയിരുന്ന ശശി കണ്ടത്തില്‍ (48), പടന്നക്കാട് ഒഴിഞ്ഞവളപ്പ് ഞാണിക്കടവിലെ വി.കെ സ്റ്റുഡിയോ ഉടമ കെ.വിജേഷ് (35) എന്നിവരില്‍ നിന്നാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) പിഴയീടാക്കിയത്. കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ വിഭാഗമാണ് ഇരു സ്ഥാപനങ്ങളിലും പരിശോധന നടത്തി കേസെടുത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
പിരിച്ചെടുത്ത പിഴസംഖ്യ കോടതി നഗരസഭയ്ക്ക് കൈമാറും. കേരള മുന്‍സിപ്പല്‍ ആക്ടിലെ ചട്ട പ്രകാരമാണ് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തത്. ഇരു സ്ഥാപനങ്ങള്‍ക്കും ഡി ആന്‍ഡ് ഒ ലൈസന്‍സ് ഇല്ലെന്നുകണ്ട് നിയമപ്രകാരം സി ഫോം നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിന്റെ സമയപരിധിയായ ഏഴു ദിവസത്തിനകവും ലൈസന്‍സ് എടുക്കാത്തതിനെ തുടര്‍ന്നാണ് കേസെടുത്ത് തുടര്‍നടപടികള്‍ക്കായി കോടതിക്ക് കൈമാറിയത്.

Post a Comment

0 Comments