ബാംഗ്ലൂരിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശികളായ മൂന്നുപേര്‍ മരിച്ചു


കാസര്‍കോട്: ബാംഗ്ലൂരി ലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശികളായ മൂന്നുപേര്‍ മരിച്ചു. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ബാംഗ്ലൂരിനടുത്ത് ഗുഡെമരനഹള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.
ശബരിമല ദര്‍ശനം കഴിഞ്ഞ് ബാംഗ്ലൂര്‍ വഴി മൂകാംബികയിലേക്ക് വരികയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.
ഡ്രൈവറടക്കം ഒമ്പത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
മഞ്ചേശ്വരം ബെജയിലെ ദുര്‍ഗ ബസ് ഡ്രൈവര്‍ കിഷന്‍ ബെജ(32), മഞ്ചേശ്വര്‍ ചര്‍ച്ചിന് സമീപം താമസിക്കുന്ന അക്ഷയ്(27) അംഗടിപദവില്‍ നിന്നുള്ള മോണപ്പ മേസ്ത്രി (50)എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെല്ലാം മഞ്ചേശ്വരം ബെജയില്‍ നിന്നുള്ളവരാണെന്നാണ് വിവരം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചാണ് അപകടം.

Post a Comment

0 Comments