രണ്ടാം ഭൂപരിഷ്‌ക്കരണം നടപ്പിലാക്കണം


കാഞ്ഞങ്ങാട്: ഒന്നാം ഭൂപരിഷ്‌കരണത്തില്‍ പരിഗണിക്കാതെ പോയ പട്ടിക വിഭാഗക്കാര്‍ക്ക് കൃഷി ഭൂമി ലഭ്യമാക്കുവന്‍ രണ്ടാം ഭൂപരിഷ്‌കണം നടപ്പിലാക്കണമെന്നും കേരളത്തിലെ മുഴുവനാളുകള്‍ക്കും, ഭൂമിയും വാസയോഗ്യമായ ഭവനവും നല്‍കണമെ ന്നും ലംപസംഗ്രാന്റ് സ്റ്റൈ പ്പന്റ് ഇവ കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്നുംഅഖില കേരള ചേരമര്‍ ഹിന്ദു മഹാ സഭ കാസര്‍കോട് ജില്ല കുടുംബ സംഗമവും ജില്ലാസമ്മേളനവും ആവശ്യ പ്പെട്ടു.
സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പി.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എന്‍.പി.അരുണ്‍ അധ്യക്ഷനായി, സംസ്ഥാന ട്രഷറര്‍ വിജയന്‍ ,എ.ജെ.രാജന്‍, കെ.പി.തമ്പി ,എം.കെ. അഭിജിത്ത് കുമാര്‍, ഉഷകുമാരി, എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികള്‍: എന്‍.പി. അരുണ്‍ (ജില്ലാ പ്രസിഡണ്ട്), എം.കെ.അഭിജിത്ത് (സെക്രട്ടറി ), സാഫല്യ പി അനില്‍ഹ (ജോയിന്റ് സെക്രട്ടറി) പി.അരുണ്‍ (ട്രഷറര്‍).

Post a Comment

0 Comments