ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതി കുറ്റക്കാരന്‍


കാഞ്ഞങ്ങാട്: പുല്ലൂര്‍ വടക്കേ കരയില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) കുറ്റക്കാരനാണെന്ന് കണ്ടെത്തി.
വടക്കേകരയിലെ ഓട്ടോ ഡ്രൈവര്‍ രവീന്ദ്രനെ (50)യാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2015 ഡിസംബര്‍ ഒന്നിനാണ് രവീന്ദ്രന്‍ ആറുവയസുകാരിയെ പീഡിപ്പിച്ചത്. വീട്ടില്‍ വെച്ചാണ് സംഭവം. കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട് വീട്ടുകാര്‍ കാര്യം അന്വേഷിച്ചു. സംഭവങ്ങള്‍ പെണ്‍കുട്ടി വിവരിച്ചതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Post a Comment

0 Comments