നീലേശ്വരം : തീര്‍ഥങ്കര കടിഞ്ഞത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നു 18 പവന് സ്വര്‍ണാഭരണങ്ങളും പണവും ഭണ്ഡാരവും കവര്‍ന്ന കേസില്‍ അന്വേഷണം വിരലടയാളം കേന്ദ്രീകരിച്ച്.
നാലു വിരലടയാളങ്ങളാണ് ഫോറന്‍സിക് വിദഗ്ധര്‍ക്കു ലഭിച്ചത്. ഇതു ഹൊസ്ദുര്‍ഗ് പോലീസിനു കൈമാറിയിട്ടുണ്ട്. ഇവ പോലീസിന്റെ ശേഖരത്തിലുള്ള വിരലടയാളങ്ങളുമായി ഒത്തു നോക്കി വരികയാണെന്നു കേസന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് സിഐ, കെ.വിനോദ് കുമാര്‍ പറഞ്ഞു.
0 Comments