ബാഗ് നിര്‍മ്മാണ പരിശീലന പരിപാടി


കാസര്‍കോട്: വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ ജനുവരി അവസാനവാരം നടത്തുന്ന 20 ദിവസത്തെ പേപ്പര്‍ ക്യാരി ബാഗ്, തുണി ബാഗ് പരിശീലന പരിപാടിയില്‍ ജില്ലയിലെ 18 നും 45 വയസ്സിനുമിടയില്‍ പ്രായമുള്ള പത്താം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാന്‍ അവസരം.താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ് തെളിയിക്കുന്ന രേഖകള്‍ സഹിതം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ജനുവരി 20 നകം അപേക്ഷിക്കണം.

Post a Comment

0 Comments