യുവാക്കളെ കബളിപ്പിച്ച യുവതിക്ക് തടവും പിഴയും


കാഞ്ഞങ്ങാട്: യുവാക്കളില്‍ നിന്നു ബിസിനസ് ആവശ്യത്തിനു പണം വാങ്ങി തിരിച്ചുകൊടുക്കാതെ വഞ്ചിച്ച തിരുവനന്തപുരം സ്വദേശിനിക്ക് തടവും പിഴയും.
തിരുവനന്തപുരം പുളിമൂട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റെഡ് കമ്മ്യൂണിക്കേഷന്‍സിനു വേണ്ടി പണം സമാഹരിച്ച മഞ്ജുള.ടി.നായര്‍ക്കാണ് (37) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) ആര്‍.എം.സല്‍മത്ത് ശിക്ഷ വിധിച്ചത്. ചീമേനി പൊതാവൂര്‍ മയ്യല്‍ കൂലോത്തുവളപ്പില്‍ ഹൗസിലെ കെ.വി.രാഹുലിനോട് (21) അഞ്ചരലക്ഷം രൂപയും ബന്ധു വി.രാകേഷിനോട് (28) ആറു ലക്ഷം രൂപയുമാണ് ഇവര്‍ വാങ്ങിയത്. പണം തിരിച്ചുകിട്ടാതെ വന്നപ്പോഴാണ് ഇരുവരും കോടതിയെ സമീപിച്ചത്. ഇരു കേസുകളിലും രണ്ടുമാസം വീതം തടവാണ് മഞ്ജുള.ടി.നായര്‍ അനുഭവിക്കേണ്ടത്. വാങ്ങിയ തുക തിരിച്ചു നല്‍കുകയും വേണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ രണ്ടു മാസം വീതം അധിക തടവും അനുഭവിക്കണം.

Post a Comment

0 Comments