സ്വദേശി ദര്‍ശന്‍ കെട്ടിട ശിലാസ്ഥാപനം വി.മുളീധരന്‍ നിര്‍വ്വഹിക്കുംകാഞ്ഞങ്ങാട്: മാവുങ്കാല്‍ പുതിയകണ്ടം അജാനൂര്‍ വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം കേന്ദ്ര വിദേശ കാര്യസഹ, പാര്‍ലമെന്ററി വകുപ്പ് മന്ത്രി വി.മരളീധരന്‍ നിര്‍വ്വഹിക്കും.
12 ന് ഉച്ചയ്ക്ക് 3 മണിക്ക് ക്ഷേത്രത്തില്‍ നടക്കുന്ന പരിപാടിയില്‍ ക്ഷേത്ര പ്രസിഡന്റ് പി.കെ.രാമകൃഷ്ണന്‍ ആചാരി അദ്ധ്യക്ഷത വഹിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ.സി.കെ.നാരായണന്‍ മുഖ്യാതിഥിയാവും. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി.രമേശന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍, കെ.ശ്രീകാന്ത്, എ.വേലായുധന്‍ കൊടവലം, ഗീതാ ബാബുരാജ്, ഹക്കിം കുന്നില്‍, രാജ്‌മോഹന്‍, എ.ദാമോദരന്‍, ടി.മാധവന്‍ മാസ്റ്റര്‍, പി.പത്മനാഭന്‍, കെ.എം.ഗോപാലന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Post a Comment

0 Comments