യൂ.ജി.സി,നെറ്റ്: തിളക്കമാര്‍ന്ന വിജയം


പെരിയ: യു.ജി.സി ദേശീയ തലത്തില്‍ നടത്തിയ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, ലെക്ച്ചര്‍ഷിപ്പ് പരീക്ഷയില്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ശാസ്‌ത്രേതര വിഭാഗത്തില്‍ മാത്രം 75 വിദ്യാര്‍ത്ഥികള്‍ക്ക് നെറ്റും, 16 പേര്‍ക്ക് ജെ.ആര്‍.എഫും ലഭിച്ചു.
സയന്‍സ് വിഷയങ്ങള്‍ക്കുള്ള പരീക്ഷാ ഫലം പുറത്തു വന്നില്ല. സര്‍വ്വകലാശാലയില്‍ ഫലം വന്ന ആകെയുള്ള 27 പഠനവിഭാഗങ്ങളില്‍ 15 എണ്ണം സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളില്‍പ്പെടുന്നവയാണ്.
സയന്‍സ് വിഭാഗങ്ങളുടെ ഫലംകൂടി പുറത്തു വരുന്നതെടെ ജെ.ആര്‍. എഫ്- നെറ്റ് നേടുന്നതിന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന രാജ്യത്തെതന്നെ സര്‍വ്വകലാശാലകളില്‍ കേരള കേന്ദ്ര സര്‍വ്വകലാശാല മുന്‍നിരയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

Post a Comment

0 Comments