വീട് പുനര്‍നിര്‍മ്മിച്ചു നല്‍കി


കാഞ്ഞങ്ങാട്: കാലവര്‍ഷക്കെടുതിയില്‍ വീട് തകര്‍ന്ന പുതിയവളപ്പ് കടപ്പുറത്തെ വിശാലു അമ്മയ്ക്ക് പുതിയവളപ്പ് കടപ്പുറത്തെ ശിവജി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വീട് പുനര്‍നിര്‍മ്മിച്ച് നല്‍കി. താക്കോല്‍ ദാനം വിക്രം ട്രാവല്‍സ് ഉടമ എച്ച്.പി.ശാന്തറാം നിര്‍വ്വഹിച്ചു.
ബാലകൃഷ്ണന്‍ പുതിയവളപ്പ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സംഘടന സഹ സെക്രട്ടറി ടി.കെ.കുട്ടന്‍, ശശികുമാര്‍ കെ.പി, കെ. പി.രമേശന്‍, സുരേശന്‍.കെ, അനില്‍ പി.വി എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments