തെയ്യംകെട്ട് മഹോത്സവം: കലവറയ്ക്ക് കുറ്റിയടിച്ചു


വെള്ളിക്കോത്ത്: തെക്കേ വെള്ളിക്കോത്ത് തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2020 മാര്‍ച്ച് 20,21,22 തീയതികളില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിലേക്കുള്ള കലവറയുടെ കുറ്റിയടിക്കല്‍ ചടങ്ങ് നടന്നു.
തറവാട്ട് കോയ്മ ചെറക്കര കുഞ്ഞിരാമന്‍ നായര്‍, ലോഹിതാക്ഷന്‍ ആചാരി, മധു ആചാരി, അടോട്ട് മുത്തേടത്ത് കുതിര് പഴയ സ്ഥാനം, പുതിയ സ്ഥാനം സ്ഥാനികര്‍, കിഴക്കുംകര കുതിര് പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം സ്ഥാനികര്‍, വെള്ളിക്കോത്ത് ഭഗവതിക്കാവ് സ്ഥാനികര്‍, ചെരക്കര തറവാട് സ്ഥാനികര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments