നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബാലസദനം സന്ദര്‍ശിച്ചു


മാവുങ്കാല്‍: ഒന്നിക്കാം മുന്നേറാം നവയുഗ പിറവിക്കായി എന്ന സന്ദേശവുമായി അരയി ശിവരഞ്ജിനി നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഏച്ചിക്കാനം വൃന്ദാവനം ബാലസദനം സന്ദര്‍ശിച്ചു.
ഒരുദിവസം മുഴുവന്‍ അവിടത്തെ കുട്ടികളോടൊപ്പം ആടിയും പാടിയും ചിരിച്ചും കളിച്ചും ചിലവൊഴിച്ചു. കുട്ടികള്‍ സ്വന്തമായി ചിട്ടപ്പെടുത്തിയ നാട്ടുകാരെ വന്നീടുവിന്‍ കുട്ടരായി വന്നീടുവിന്‍ സമ്പത്ത് കുന്ന് പോല്‍ കൂടിയാലും വിദ്യയില്ലാത്തവര്‍ വിഢിയല്ലെ എന്ന ഗാനം ആലപിച്ചപ്പോള്‍ അവിടത്തെ അന്തേവാസികളായ കുട്ടികള്‍ അവരോടൊപ്പം ചേര്‍ന്നു. മുതിര്‍ന്ന അംഗങ്ങള്‍ക്ക് പുതുവസ്ത്രങ്ങള്‍ നല്‍കി. കുട്ടികളും മതാപിതാക്കളും ചേര്‍ന്ന് ഒരുക്കിയ സമൃദ്ധമായ ഭക്ഷണം പരസ്പരം വിളമ്പിയും കഴിച്ചു. ലോകത്ത് ആരും അന്യരല്ലെന്നും പരസ്പരം സ്‌നേഹത്തോടെയും സഹകരണത്തോടെയും മുന്നോട്ട് പോയാല്‍ ആരും ഒറ്റപ്പെട്ടുപ്പോവില്ലെന്ന സന്ദേശം നല്‍കിയാണ് കുട്ടികള്‍ അവിടെ നിന്ന് പിരിഞ്ഞത്. പിടിഎ പ്രസിഡന്റ് വിനോദ് കുമാര്‍, മദര്‍ പിടിഎ പ്രസിഡന്റ് പി.ദില്‍ന, ഇ.വി.രതീഷ്, വി.വി.അനില്‍കുമാര്‍, പി.സന്തോഷ്, കെ.ജലജ, പി.ലത, ടി.വി.പ്രീത, എം.ലജിത എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments