കളിയാട്ട മഹോത്സവം


പരപ്പ: പരപ്പ ശ്രീ തളീക്ഷേത്രത്തോടനുബന്ധിച്ചുള്ള വിവിധ കാവുകളില്‍ കളിയാട്ട മഹോത്സവം ജനുവരി 19, 20 തീയ്യതികളില്‍ നടക്കും.
മുണ്ഡ്യക്കാവില്‍ 19 ന് രാത്രി 7 ന് സന്ധ്യാവേല, 7.30 ന് തുടങ്ങല്‍. 8.30 ന് വിഷ്ണുമൂര്‍ത്തിതോറ്റം, കോല്‍ക്കളി. 10 ന് ചാമുണ്ഡിതോറ്റം.
20 ന് രാവിലെ 11.30 ന് ചാമുണ്ഡിയമ്മയുടെ കോലംപുറപ്പാട്. 12 മണിക്ക് നടപ്പന്തല്‍ സമര്‍പ്പണം. ഉച്ചയ്ക്ക് 1.30 മുതല്‍ 3 മണിവരെ അന്നദാനം. 2.30 ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. 4.30 ന് തളീക്ഷേത്രത്തിലേക്കും തിരിച്ചും എഴുന്നള്ളിപ്പ്. 5 ന് വിഷ്ണുമൂര്‍ത്തിയും പാലക്കീല്‍ ചാമുണ്ഡിയുംതമ്മിലുള്ള കൂടിക്കാഴ്ച. 7 മണിക്ക് തെയ്യം പാടിപ്പിരിയല്‍.
മനിയേരിക്കാവില്‍ 19 ന് രാത്രി 9 ന് തുടങ്ങല്‍. 12.30 ന് മാളൂര്‍കയത്ത് ഭഗവതിയുടെ പുറപ്പാട്. 20 ന് ഉച്ചയ്ക്ക് 3.30 ന് പാലക്കീല്‍ചാമുണ്ഡിയമ്മയുടെ പുറപ്പാട്.
ഗുളികന്‍ സ്ഥാനത്ത് 19 ന് രാത്രി 8 ന് തുടങ്ങല്‍. 9.30 ന് അന്തിക്കോലം. 20 ന് ഉച്ചയ്ക്ക് 12 മണിക്ക് പടിഞ്ഞാറെ ചാമുണ്ഡിയമ്മയുടെ പുറപ്പാട്. ഉച്ചയ്ക്ക് 2 മണിക്ക് ഗുളികന്‍തെയ്യത്തിന്റെ പുറപ്പാട്.

Post a Comment

0 Comments