വടയന്തൂര്‍ കഴകത്തില്‍ ആചാര നിഷ്ഠയോടെ വല്ലപ്പായ സമര്‍പ്പിച്ചു


നീലേശ്വരം: പതിക്കാല്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നിന്നും നീലേശ്വരം നഗരസഭയിലെ പുലയസമുദായ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആചാരസ്ഥാനികരുടെയും പ്രാദേശിക കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വല്ലപ്പായ ഘോഷയാത്ര നീലേശ്വരം നഗരംചുറ്റി വടയന്തൂര്‍ കഴകത്തിലെത്തി.
കുലത്തൊഴിലാണെങ്കിലും പായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അന്യംനിന്നുപോയ സാഹചര്യത്തിലും ആചാര അനുഷ്ഠാനത്തിന്റെ ഭാഗമായി നീലേശ്വരം മുനിസിപ്പാലിറ്റിയുടെ പലഭാഗങ്ങളിലായി താമസിക്കുന്ന പ്രായം ചെന്ന അമ്മമാര്‍ വ്രതശുദ്ധിയോടെ നാളുകളായി നെയ്‌തെടുത്താണ് വല്ലപ്പായ സമര്‍പ്പിച്ചത്. പന്തലില്‍ വ്രതമിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കും കന്നിക്കലവറയിലേക്കും കുച്ചിലിലേക്കും വല്ലത്തിലേക്കും ആവശ്യമുള്ള പായകളാണ് ഇത്തരത്തില്‍ നിര്‍മ്മിച്ച് ഘോഷയാത്രയായി പെരുങ്കളിയാട്ടസന്നിധിയിലെത്തിച്ചത്.
കഴകത്തിലെത്തിയ ഘോഷയാത്രയെ സ്ഥാനികരും കമ്മിറ്റിഅംഗങ്ങളും അരിയും പൂവുമിട്ടു സ്വീകരിച്ച് പായകള്‍ ഏറ്റുവാങ്ങി.

Post a Comment

0 Comments