ഒരു വട്ടം കൂടി ഭൂശാസ്ത്രജ്ഞന്മാര്‍ കുടുംബ സംഗമത്തില്‍ ഒത്തുചേര്‍ന്നു


കാസര്‍കോട്: ഗുരുഭൂതന്മാര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് ഒരു വട്ടം കൂടി ഭൂശാസ്ത്രജ്ഞന്മാര്‍ കുടുംബ സംഗമത്തില്‍ ഒത്തുചേര്‍ന്നു
കാസര്‍കോട് ഗവ.കോളേജ് ജിയോളജി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുടുബ സംഗമം നടത്തി. അടുത്ത കാലത്ത് നിര്യാതരായ ആദ്യത്തെ വകുപ്പ് മേധാവി പ്രൊഫ.കെ.പി രാമചന്ദ്രന്‍ നായര്‍ക്കും രണ്ടാമത്തെ വകുപ്പ് മേധാവി ആയിരുന്ന പ്രൊഫ.ടി.സി മാധവപ്പണിക്കര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ടാണ് പരിപാടികള്‍ ആരംഭിച്ചത്. കുടുംബ സംഗമം 1962-65 കാലഘട്ടത്തില്‍ ഒന്നാമത്തെ ബാച്ചിലെ വിദ്യാര്‍ത്ഥിയും പിന്നീട് അദ്ധ്യാപകനും ആയിരുന്ന ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ റിട്ടയര്‍ഡ് ഡയറക്ടര്‍ പി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയതു.
പ്രൊഫ ടി.സി. മാധവപ്പണിക്കര്‍ അനുസ്മരണം പ്രഫ.ജി. ഗോപാലകൃഷ്ണനും പ്രൊഫ. കെ.പി.രാമചന്ദ്രന്‍ നായര്‍ അനുസ്മരണം പ്രൊഫ എസ് മോഹന്‍ കുമാറും നിര്‍ഹിച്ചു. 2018, 2019, വര്‍ഷത്തെ പ്രൊഫ ടി.സി.മാധവപ്പണിക്കര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ യഥാക്രമം ബി എസ് സി ജിയോളജിയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ രേവതി. വി., അഭിരാമി കെ.എന്നിവരും എം എസ് സി ജിയോളജിയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച റെമിത എം, അശ്വതി സി.എന്നിവരും ഏറ്റുവാങ്ങി. അടിസ്ഥാന യോഗ്യതയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ഒന്നാം വര്‍ഷ ബി.എസ് സി വിദ്യാര്‍ത്ഥി ജിതിന്‍ കെ.വി., എം എസ് സി ജിയോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ഐശ്വര്യ എം. എന്നിവര്‍ ജിയോളജി ഒന്നാം ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥിയും മുന്‍ കേരള ചീഫ് സെക്രട്ടറിയുമായിരുന്ന എം വിജയനുണ്ണി നമ്പ്യാര്‍ ഏര്‍പ്പെടുത്തിയ 5000 രൂപയുടെ പ്രൊഫിഷ്യന്‍സി അവാര്‍ഡുകളും അതിഥികളില്‍ നിന്ന് ഏറ്റുവാങ്ങി. ലോകത്തിന്റെ നാനാഭാഗത്തും ജോലി ചെയ്യുന്ന പൂര്‍വ വിദ്യാര്‍ത്ഥികളായ ഭൂഗര്‍ഭശാസ്ത്രജ്ഞന്‍മാരും മറ്റു മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരും കുടുംബ സംഗമത്തില്‍ പങ്കെടുത്തു.
അഞ്ഞൂറോളം പേജുകളില്‍ തയ്യാറാക്കിയ ഓര്‍മകള്‍ ഓടിക്കളിക്കുന്ന പുസ്തകം തുണിസഞ്ചികളില്‍ നല്‍കിയത് ഏറെ കൌതുകമുണര്‍ത്തി. സമുദ്ര പര്യവേഷണം നടത്തുന്നവരും, മഞ്ഞു ധ്രുവങ്ങളില്‍ ഗവേഷണം നടത്തുന്നവരും, അദ്ധ്യാപകരും പത്രപ്രവര്‍ത്തനം സ്വീകരിച്ചവരും, ജിയോളജിക്കല്‍ സര്‍വേ ശാസ്ത്രകാരന്മാരും ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ ജോലി ബ്യുന്ന ശരജ്ഞരും റിട്ടയര്‍ ചെയ്തവരും ഗവേഷണ വിദ്യാര്‍ത്ഥികളും ഇപ്പഴത്തെ ജിയോളജി വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്നപ്പോള്‍ അത് തലമുറകളുടെ സംഗമമായി മാറി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അനുഭവങ്ങള്‍ പങ്കു വെച്ച് കൊണ്ട് കെ.വി.രവീന്ദ്രന്‍, ഡോ. കെ.ഗണേഷ് രാജ്, ഡോ. തമ്പാന്‍ മേലത്ത്, കെ.ടി. വിദ്യാധരന്‍, പി.വി.സുകുമാരന്‍, രാഘവന്‍ നമ്പ്യാര്‍, ശശിധരന്‍ മങ്കത്തില്‍, ജഡ്ജ് വിദ്യാധരന്‍പെരുമ്പള, ദിവാകരന്‍ വിഷ്ണുമംഗലം, ഇ ഉണ്ണികൃഷ്ണന്‍, ഇ.വാമനന്‍ നായര്‍, സുനില്‍ കുമാര്‍ കരിച്ചേരി പ്രൊഫ.വി.ഗോപിനാഥന്‍, പ്രിന്‍സിപ്പല്‍ ഡോ.എ.എല്‍ അനന്തപത്മനാഭ, ഡോ.എ.എന്‍ മനോഹരന്‍, പ്രൊഫ. ഗോപിനാഥ്, മനോജ് കുമാര്‍ കെ, പി.വി. സജേഷ് ജ്‌ഡോ.കെ.രാധാകൃഷ്ണന്‍, എന്‍.എം.അബ്ദുള്ള , ഡോ. പി.ഹരിനാരായണന്‍ ഡോ.കെ.കെ.രാമചന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.

Post a Comment

0 Comments