ഭര്‍തൃമതിയെ ചീത്തവിളിച്ചതിന് രണ്ടായിരം രൂപ പിഴ ശിക്ഷകാഞ്ഞങ്ങാട് : വേലിത്തര്‍ക്കം പോലീസില്‍ പരാതിപ്പെട്ടതിന്റെ വിരോധത്തില്‍ ഭര്‍തൃമതിയെ അസഭ്യം പറയുകയും ചവിട്ടിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ക്ക് രണ്ടായിരം രൂപ പിഴ.
ഓട്ടപ്പടവിലെ നാണു എന്ന നാരായണനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) പിഴശിക്ഷ വിധിച്ചത്. പെരിയ കാഞ്ഞിരടുക്കം കമലപ്ലാവ് വടകര ഹൗസിലെ ഡെന്നി ജോജി (28) പരാതിയില്‍ അമ്പലത്തറ പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 2015 ജൂലൈ 14 ന് വൈകിട്ട് മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
ഭര്‍തൃമതിയായ യുവതി അങ്കണവാടിയിലേക്കു കുഞ്ഞിനെ കൂട്ടിക്കൊണ്ടുവരാന്‍ പോകുന്നതിനിടെ ജീപ്പില്‍ സ്ഥലത്തെത്തിയ നാണു ചീത്ത പറയുകയും ചവിട്ടിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
തിരിച്ചു പോയ ഇയാള്‍ കുറച്ചു കഴിഞ്ഞ് ബൈക്കില്‍ വന്ന് വീണ്ടും പിറുപിറുക്കുകയും ഭര്‍തൃമതിക്കും മാതാവിനും നേരെ മുണ്ടുപൊക്കി കാണിച്ചു മൂത്രമൊഴിക്കുകയും ചെയ്തുവെന്നു പരാതിയിലുണ്ട്. വേലിക്കൊന്ന കൊത്തിയതു താക്കീത് ചെയ്തതിനും കൂസാതെ വന്നപ്പോള്‍ പോലീസില്‍ പരാതിപ്പെട്ടതിന്റെയും വിരോധത്തിലാണ് അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തത്.

Post a Comment

0 Comments