ഉത്സവത്തിനുപോകവെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു


നീലേശ്വരം : ഉത്സവത്തിനു പോകുകയായിരുന്നയാളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി.
കിനാനൂര്‍-കരിന്തളം വട്ടക്കല്ലിലെ തലയത്ത് കുഞ്ഞിക്കോരന്റെ മകന്‍ വി.പ്രകാശനാണ് (48) മര്‍ദ്ദനമേറ്റത്. 2019 ജനുവരി 16 ന് രാവിലെ പത്തരയ്ക്ക് ചാങ്ങാട്ടേക്ക് ഉത്സവത്തിനു പോകുന്നതിനിടെ കിളിയളത്തെ വി.കെ.കുഞ്ഞിക്കണ്ണനാണ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതെന്ന് പ്രകാശന്‍ നീലേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുന്‍വിരോധമാണത്രെ കാരണം. നീലേശ്വരം പോലീസ് കേസെടുത്തു.

Post a Comment

0 Comments