എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം


കാഞ്ഞങ്ങാട്: എന്‍ ആര്‍ ഇ ജി തൊഴിലാളികളുടെ കുടിശിക വേതനം ഉടന്‍ വിതരണം ചെയ്യണമെന്നും തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് പതിനാല് ദിവസത്തിനുള്ളില്‍ വേതനം നല്‍കണമെന്നും എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ ഐ ടി യു സി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വ്യാപാരഭവനില്‍ നടന്ന സമ്മേളനം എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അനിമോന്‍ ഉദ്ഘടനം ചെയ്തു. സമ്മേളനം കരുണാകരന്‍ കുന്നത്ത്, പി. വി. തങ്കമണി, ലക്ഷ്മി ചെട്ടുംകുഴി, എം. ഗംഗാധരന്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ നിയന്ത്രിച്ചു.
എ ഐ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി കെ. വി. കൃഷ്ണന്‍,സി. പി. ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബി.കെ.എം.യു ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഗംഗാധരന്‍ പള്ളിക്കാപ്പില്‍, കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി പി. ഭാര്‍ഗവി, എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments