'പി ഡി പി ഗോ ബാക്ക് ക്യാമ്പയിന്‍' ആരംഭിക്കും


കാസര്‍കോട്: പൗരത്വനിയമം വിശദീകരിക്കാനുള്ള ഗൃഹസന്ദര്‍ശന പരിപാടി നടത്തുവാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ ബി ജെ പി തിരുമാനിച്ചിരിക്കെ അതിനെതിരെ'ഗോ ബാക്ക് ക്യാമ്പയിന്‍'നടത്തുമെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി അറിയിച്ചു.
വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് മുന്നില്‍ നിയമം വിശദീകരിക്കാനെത്തുന്നവര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാണ് ഈ ക്യാമ്പയിന്‍ നടത്തുന്നത്. ക്യാമ്പയിന്റെ ഉത്ഘാടനം നാളെ മലപ്പുറത്ത് നടക്കും. ജെ എന്‍ യു സര്‍വകലാശാലയില്‍ കുട്ടികളെയും വിദ്യാര്‍ത്ഥികളെയും എ ബി വി പി ഗുണ്ടക ള്‍ ഹോസ്റ്റലിലും ക്യാമ്പസിലും കയറി ത്രീവ്രവാദികളെ പോലെ മുഖംമറച്ച് അക്രമിച്ച് പരിക്കേല്‍പ്പിച്ച നടപടിയെ അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതായി പി ഡി പി കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് റജീബ് അറിയിച്ചു.

Post a Comment

0 Comments