പോളിയോ പ്രതിരോധ സന്ദേശം വാഴക്കോട്ടേക്ക് തപാലിലെത്തും


കാഞ്ഞങ്ങാട്: ആഗോള പോളിയോ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് ജനുവരി 19 ന് നടക്കുന്ന പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ സന്ദേശം മടിക്കൈ വാഴക്കോട്ടെ വീടുകളിലേക്ക് തപാലിലെത്തും.
മടിക്കൈ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെയും കാഞ്ഞങ്ങാട് എന്‍.എം.ഐ.ടി. എഞ്ചിനീയറിങ്ങ് കോളേജ് എന്‍.എസ്.എസ്.യൂണിറ്റിന്റെയും നേതൃത്വത്തിലാണ് ഒന്നാം വാര്‍ഡിലെ 5 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള വീടുകളിലേക്ക് തപാലില്‍ സന്ദേശമെത്തിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം മടിക്കൈ ഗ്രാമപഞ്ചായത്തംഗം ബിജി ബാബു നിര്‍വ്വഹിച്ചു. ഡി.ഗുരുപ്രസാദ് അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ശ്രീകുമാര്‍ ക്ലാസെടുത്തു. വി.രാജേഷ്, ആദര്‍ശ് ശശി, യു.ടി.അസ്ലം, ലാന ഫാത്തിമ, കെ.പ്രജീഷ, ജാസിം സൂപ്പി മുഹമ്മദ്, റിതിക ചന്ദ്രമോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments