മിനിലോറിയില്‍ മണല്‍കടത്ത്: മൂന്നുമാസം തടവും പതിനായിരം രൂപ പിഴയും


നീലേശ്വരം: മിനിലോറിയില്‍ മണല്‍ കടത്തിയയാള്‍ക്ക് മൂന്നു മാസം തടവും പതിനായിരം രൂപ പിഴയും.
നീലേശ്വരം അലിങ്കീല്‍ പുതിയ വീട്ടിലെ പി.വി.അശോകനാണ് (40) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) എം.സി.ആന്റണി ശിക്ഷ വിധിച്ചത്. 2017 ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കെഎല്‍ 13 കെ 6542 നമ്പര്‍ ലോറിയില്‍ മണല്‍ കടത്തുന്നതിനിടെ രാവിലെ ആറു മണിയോടെയാണ് ഇയാള്‍ പിടിയിലായത്. നീലേശ്വരം അഡീഷണല്‍ എസ്‌ഐ ആയിരുന്ന പി.വി.മുകുന്ദനാണ് ലോറി പിടികൂടി കേസെടുത്തു കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം, നദീതീര സംരക്ഷണ നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Post a Comment

0 Comments