കാസര്‍കോട് : പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകര്‍ന്നും, ശാഹിന് ബാഗിലെ സമര പോരാളികള്‍ക്ക് പിന്തുണ അര്‍പ്പിച്ചും ഫെബ്രുവരി ഒന്ന് മുതല്‍ കോഴിക്കോട്ട് മുസ്ലിം യൂത്ത്ലീഗ് അനിശ്ചിതകാലത്തേക്ക് സംഘടിപ്പിക്കുന്ന ശാഹിന് ബാഗ് സ്ക്വയറില്‍ ഫെബ്രുവരി നാലിന് കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരെ അണിനിരത്താന്‍ ജില്ലാ ഭാരവാഹികളുടെയും നിയോജക മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു.
എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്കാരംഭിച്ച് രാത്രി പത്ത് മണിക്ക് അവസാനിക്കുന്ന രീതിയില്‍ കോഴിക്കോട് കടപ്പുറത്താണ് ശാഹിന് ബാഗ് സക്വയര്‍ സംഘടിപ്പിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഉയര്‍ന്ന് വരുന്ന ഏറ്റവും വലിയ സമരവേദിയായി മാറുന്ന ശഹിന് ബാഗ് സ്ക്വയറില്‍ മുഴുന്‍ ആളുകളും അണിനിരക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് അഷ്റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, സഹീര്‍, ആസിഫ്, സിദ്ധീഖ്, സന്തോഷ് നഗര്‍, ബി.എംമുസ്തഫ,ആഷിഫ് മാളിക,ഷാനവാസ് എം.ബി, വസീം പടന്നക്കാട്, എം.പി നൗഷാദ്, സഹീദ് വലിയപറമ്പ് ,ടി.എസ് നജീബ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു.
0 Comments