കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങണം


കാഞ്ഞങ്ങാട്: വേനല്‍ക്കാലത്ത് ഉദയം കുന്ന് പ്രദേശത്ത് ജല ദൗര്‍ബല്യം പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങണമെന്ന് കാലിക്കടവ് ഫ്രണ്ട്‌സ് ക്ലബ്ബിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.
ഇത് പരിഹരിക്കുന്നതിന് കാലിക്കടവ് തോട് ശുചീകരിക്കുന്നതിന് അതിര്‍ത്തികള്‍ പങ്കിടുന്ന നഗരസഭയും അജാനൂര്‍ പഞ്ചായത്തും മുന്‍കൈയ്യെടുത്ത് ബൃഹത് പദ്ധതികള്‍ രൂപീകരിക്കണമെന്നും മേലാങ്കോട്ട് നിന്നും ഉദയം കുന്നിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പൈപ്പ് ലൈന്‍ മണ്ണിനടിയില്‍ വെറുതെ കിടക്കുകയും ചെയ്യുകയാണ്. ഇത് പുനരാരംഭിച്ച് ഉദയം കുന്ന് പ്രദേശത്ത് ശുദ്ധജലം എത്തിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്നും കാഞ്ഞങ്ങാട്, അതിയാമ്പൂര്‍, കാലിക്കടവ,് മാവുങ്കാല്‍ വഴി ജില്ലാ ആശുപത്രിയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണമെന്നും ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
ഇതിനോടനുബന്ധിച്ച് നടത്തിയ സംസ്ഥാന സ്‌കൂള്‍ പ്രതിഭകള്‍ക്കുള്ള അനുമോദനവും പിഎസ്‌സി ബോധവല്‍ക്കരണവും നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി മുരളി അധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രവര്‍ത്തനത്തന പരിധിയില്‍ നിന്നും കലോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും ഇതിന്റെ മികച്ച വിജയത്തിനായി പ്രവര്‍ത്തിച്ച നഗരസഭാ ചെയര്‍മാന്‍ വി വി രമേശനെയും ഡി ഡി ഇ കെവി പുഷ്പയെയും അനുമോദിച്ചു. പി എസ് സി പരീക്ഷയില്‍ വിജയിക്കുന്നതിന് വേണ്ടിയുള്ള പരിശീലന ക്ലാസ്സ് കെ. അനിത കുമാരി ഉദ്ഘാടനം ചെയ്തു. എ കെ നാരായണന്‍, കെവി ചന്തു, എ കെ ലക്ഷ്മണന്‍, കെ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി രതീഷ് കാലിക്കടവ് (പ്രസിഡന്റ്), പി വി സുനില്‍കുമാര്‍(വൈസ് പ്രസിഡന്റ് ), പി മുരളി( സെക്രട്ടറി), കെ ശ്രീധരന്‍ (ജോയിന്റ് സെക്രട്ടറി), എ കെ ലക്ഷ്മണന്‍ (ട്രഷറര്‍ )എന്നിവരെ തെരഞ്ഞെടുതു.

Post a Comment

0 Comments