വയനാട്ടുകുലവന്‍ തെയ്യം കെട്ട്: കലവറക്ക് കുറ്റിയടിച്ചു


രാവണീശ്വരം: കളരിക്കാല്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം കലവറക്ക് കുറ്റിയടിച്ചു.
നാരായണന്‍ ആചാരി, ബാലകൃഷ്ണന്‍ ആചാരി പുതിയ പുര എന്നിവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങ്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍, ചെയര്‍മാന്‍ എന്‍ മുരളീധരന്‍ നമ്പ്യാ ര്‍, ജന. കണ്‍വീനര്‍ ടി ശശിധരന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍മാര്‍ എം കുഞ്ഞിരാമന്‍, എന്‍ ബാലകൃഷ്ണന്‍ നമ്പ്യാന്‍, എന്‍.കേളുനമ്പ്യാര്‍, എ ബാലന്‍, ആര്‍ രാഘവന്‍, സെക്രട്ടറിമാര്‍ കെജി ഗോപിനാഥന്‍ നായര്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.2020 ഏപ്രില്‍ 26, 27, 28 തീയതികളിലാണ് തെയ്യം കെട്ട് മഹോത്സവം.

Post a Comment

0 Comments