എസ്.ഇ.എസ് ജില്ലാസമ്മേളനം


കാഞ്ഞങ്ങാട്: സ്റ്റേറ്റ് എംപ്ലോയിസ് യൂണിയന്‍ (എസ് ഇ എസ് )കാസര്‍കോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ നഗറില്‍ സംഘടിപ്പിച്ചു.
സമ്മേളനത്തിന് തുടക്കം കുറിച്ച് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് നാസര്‍ നങ്ങാരത്ത് പതാക ഉയര്‍ത്തി. സമ്മേളനം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ആക്ടിംങ് പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു.എസ് ഇ യു ജില്ലാ പ്രസിഡണ്ട് ടി.എ.സലീം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ നെല്ലിക്കട്ട, മൂസ ബി .ചെര്‍ക്കള, കെ മുഹമ്മദ് കുഞ്ഞി,എ.ഹമീദ് ഹാജി, എം. പി. ജാഫര്‍, വണ്‍ ഫോര്‍ അബ്ദുള്‍ റഹ്മാന്‍, എന്‍.എ. ഖാലിദ്, അബ്ദുള്‍ റഹ്മാന്‍ മേസ്തിരി ,സിയാദ് പി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments