കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോനപള്ളി തിരുനാളിന് 9 ന് കൊടി ഉയരും


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന ദേവാലയത്തില്‍ ഉണ്ണീശോയുടെയും വിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യോനോസിന്റെയും തിരുനാളിന് ജനുവരി 9 ന് കൊടിയുയരും.
വൈകീട്ട് 4 ന് ഫൊറോന വികാരി ഫാ.മാത്യു പരവരാകത്ത് കൊടിയേറ്റ് നിര്‍വ്വഹിക്കും. തുടര്‍ന്ന് ജപമാല, 5 മണിക്ക് കാലിച്ചാനടുക്കം സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ.ലൂയിസ് മരിയദാസ് മേനാച്ചേരിയുടെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലി, വചനസന്ദേശം, നൊവേന. 6.30 ന് ദിവ്യകാരുണ്യ പ്രദക്ഷിണം. ജനുവരി 10 ന് വൈകീട്ട് 4.30 ന് ജപമാല, 5 ന് കാഞ്ഞങ്ങാട് തിരുഹൃദയ പള്ളി വികാരി ഫാ.ജോസ് തറപ്പുതൊട്ടിയിലിന്റെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലി, വചനസന്ദേശം, നൊവേന, 6.45 ന് ഭക്തസംഘടനകളുടെ വാര്‍ഷികം കാഞ്ഞങ്ങാട് അപ്പസ്‌തോലറാണി ഫൊറോനപള്ളി വികാരി ഫാ.തോമസ് കൊറ്റിയാത്ത് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാസന്ധ്യ. 11 ന് വൈകീട്ട് 5 മണിക്ക് ഫാ.സ്‌കറിയാ കല്ലൂരിന്റെ നേതൃത്വത്തില്‍ ദിവ്യബലി. 6.45 ന് നഗരപ്രദക്ഷിണം. 8.30 ന് കാലിച്ചാനടുക്കം വിന്‍സെന്‍ഷ്യല്‍ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.ജോയിസ് പറപ്പള്ളിയുടെ നേതൃത്വത്തില്‍ ആരാധന, സൗഖ്യശുശ്രൂഷ. നൊവേന, വചനസന്ദേശം. 12 ന് രാവിലെ 9 ന് പടന്നക്കാട് നല്ലിയിടയന്‍ ദേവാലയ വികാരി ഫാ. തോമസ് തയ്യിലിന്റെ നേതൃത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാന. തുടര്‍ന്ന് ലദീഞ്ഞ്, സമാപനാശീര്‍വാദം.

Post a Comment

0 Comments