കാസര്‍കോട്: പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി ഒന്ന് മുതല്‍ 2021 ഏപ്രില്‍ വരെ നീണ്ടു നില്ക്കുന്ന 470 ദിവസത്തെ ബൃഹത്തായ കര്‍മ്മ പരിപാടി 'ജീവനി'ക്ക് ജനുവരി 9 ന് ജില്ലയില്‍ തുടക്കമാകും.
ജീവനിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ടൗ ണ് ഹാളില്‍ ജനുവരി 9 ന് രാവിലെ 11 ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷനാകും. 2018-19 വര്‍ഷത്തില്‍ പച്ചക്കറി കൃഷിയില്‍ വിവിധ ഇനങ്ങളില്‍ ജില്ലാതല അവാര്‍ഡ് ലഭിച്ച കര്‍ഷകര്‍ക്കുളള സമ്മാനദാനവും ജൈവപഞ്ചായത്തുകള്ക്കുളള അവാര്‍ഡ് ദാനവും ജീവനി ഉദ്ഘാടനത്തോടൊപ്പം നടക്കും. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാവരുടെയും വീടുകളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജീവനിക്ക് തുടക്കം കുറിക്കുക. സുരക്ഷിതവും പോഷക സമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്ന പദ്ധതിക്ക് ആരോഗ്യവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സഹകരണമുണ്ടാകും. എല്ലാ വീട്ടിലും മുരിങ്ങ, പപ്പായ തുടങ്ങിയ ദീര്‍ഘകാല പച്ചക്കറിവിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുക, പച്ചക്കറി കൃഷി ചെയ്യാന്‍ സ്ഥല സൗകര്യമുളള എല്ലാപൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങി ജില്ലയിലെ പരമ്പരാഗത പച്ചക്കറി ഇനങ്ങളായ മഞ്ചേശ്വരം വെണ്ട, മുളളന്‍ കക്കിരി എന്നിവ പ്രചരിപ്പിക്കലും ജീവനിയുടെ ലക്ഷ്യങ്ങളാണ്.
നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ആപ്തവാക്യത്തോടെയുള്ള പച്ചക്കറി കൃഷി വികസന പദ്ധതിയായ കൃഷിവകുപ്പിന്റെ ജീവനിക്ക് പാഴ്വസ്തുക്കളില് നിന്നും ലോഗോ തയ്യാറാക്കാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. ജനുവരി 7 ന് ന് ഉച്ചയ്ക്ക് 2 മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് മത്സരം നടക്കും. എ ഫോര്‍ പേപ്പറിന്റെ സൈസില്‍ ആയിരിക്കണം ലോഗോ തയ്യാറാക്കേണ്ടത്. പ്ലാസ്റ്റിക്ക് ഒഴികെയുളള ഏത് പാഴ് വസ്തുക്കളും ലോഗോ തയ്യാറാക്കാന്‍ ഉപയോഗിക്കാം.
0 Comments