നാഷണല്‍ ലോക് അദാലത്ത് 8 ന്; പരിഗണിക്കുന്നത് 950 പരാതികള്‍


കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഫെബ്രുവരി എട്ടിനു ഹൊസ്ദുര്‍ഗ് കോടതി സമുച്ചയത്തില്‍ നാഷണല്‍ ലോക് അദാലത്ത് നടത്തും.
അദാലത്തില്‍ 950 ല്‍ പരം കേസുകള്‍ പരിഗണിക്കുമെന്നു കമ്മിറ്റി ചെയര്‍മാന്‍ ഹൊസ്ദുര്‍ഗ് സബ് ജഡ്ജ് കെ.വിദ്യാധരന്‍ അറിയിച്ചു. ഹൊസ്ദുര്‍ഗ് താലൂക്കിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളിലെ 508 പരാതികള്‍ പരിഗണിക്കും. ബാങ്ക് വായ്പയെടുത്ത് കുടിശിക വരുത്തിയതു സംബന്ധിച്ച പരാതികളാണിവ. വായ്പ തിരിച്ചടക്കാന്‍ പരമാവധി ഇളവു നല്‍കുന്ന കാര്യം ബാങ്ക് മാനേജര്‍മാരുടെ സാന്നിധ്യത്തില്‍ അനുരഞ്ജന ചര്‍ച്ചയിലൂടെ തീരുമാനിക്കും. ബി.എസ്.എന്‍.എലിന്റെ 100 പരാതികളും പരിഗണിക്കും.
ഹൊസ്ദുര്‍ഗ് കോടതികള്‍, ഭീമനടി ഗ്രാമ ന്യായാലയ എന്നിവിടങ്ങളില്‍ നിലവിലുള്ള 165 പരാതികള്‍ പരിഗണിക്കും. ഇതോടൊപ്പം കോടതിയിലെത്താത്ത പൊതുജനങ്ങളുടെ 55 പരാതികളും പരിഗണനയ്ക്കു വരും.
എല്ലാ കക്ഷികള്‍ക്കും അദാലത്തിനെത്താന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അദാലത്തില്‍ ഉള്‍പ്പെടുത്തിയ കോടതികളുടെ പരിഗണനയിലുള്ള കേസുകളുടെ പ്രാരംഭ ചര്‍ച്ച ഫെബ്രുവരി 5, 6 തീയതികളില്‍ ഹൊസ്ദുര്‍ഗ് കോടതിക്കുസമീപം നടക്കും.

Post a Comment

0 Comments