ഓട്ടോയില്‍ കടത്തിയ 7 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍


നീലേശ്വരം: ഓട്ടോറിക്ഷയില്‍ കടത്തികൊണ്ടു പോകുകയായിരുന്ന 7 കിലോ കഞ്ചാവുമായി യുവാവിനെ നീലേശ്വരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.സാദിഖിന്റെ നേതൃത്വത്തില്‍ പിടികൂടി.
ഏച്ചിപോറ സ്വദേശി വിളഞ്ഞിത്തിരമ്പം മനുവിനെയാണ് (38) ഇന്നുരാവിലെ ചീമേനിക്കടുത്ത് പോത്താംകണ്ടത്ത് വെച്ച് അറസ്റ്റു ചെയ്തത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെ.എല്‍.59 1407 നമ്പര്‍ ബജാജ് ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. റിക്ഷയുടെ പിറകിലെ സീറ്റിന്റെ അടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പുളിങ്ങോത്തും പരിസരങ്ങളിലുമായി വില്‍പ്പന നടത്താന്‍ കണ്ണൂരില്‍ നിന്നും കൊണ്ടുവരികയായിരുന്നു കഞ്ചാവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവെന്റീവ് ഓഫീസര്‍ പി.കെ.അഷറഫ്, സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരായ ജോസഫ്, മഞ്ചുനാഥ്, നിഷാദ് പി.നായര്‍, പി.വി.ഗീത, ഡ്രൈവര്‍ സുരേന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments