62 പായ്ക്കറ്റ് ഹാന്‍സുമായി 83 കാരന്‍ അറസ്റ്റില്‍


നീലേശ്വരം : 62 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി 83 കാരന്‍ അറസ്റ്റില്‍.
നീലേശ്വരം ആലിങ്കില്‍ നാലുപുരപ്പാട്ടില്‍ ഹൗസിലെ കെ.മൊയ്തുവിനെ (83) യാണ് നീലേശ്വരം എസ്‌ഐ രഞ്ജിത് രവീന്ദ്രന്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ ആലിങ്കീലിലാണ് ഇയാള്‍ പിടിയിലായത്. 62 പായ്ക്കറ്റ് ഹാന്‍സാണ് കൈവശമുണ്ടായിരുന്നത്.

Post a Comment

0 Comments