രാജപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുമുന്നോടിയായി പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം കൂടുന്നു.
ഇതിന്റെ ഭാഗമായി സാധ്യതാ ലിസ്റ്റ് തയ്യാറായി. ജില്ലയില്‍ മധൂരിലാണ് കൂടുതല്‍ വാര്‍ഡുകള്‍ വരുന്നത്. ഇവിടെ നാല് വാര്‍ഡുകള്‍ അധികമായി വരും. മഞ്ചേശ്വരവും മുളിയാറുമാണ് തൊട്ടുപിന്നില്‍. മൂന്ന് വീതം വാര്‍ഡുകളാണ് ഈ പഞ്ചായത്തുകളില്‍ അധികമാവുക. സാധ്യതാ ലിസ്റ്റ് പ്രകാരം ജില്ലയില്‍ 61 വാര്‍ഡുകളാണ് പുതുതായി രൂപീകരിക്കുന്നത്. ജില്ലയില്‍ മുഴുവന്‍ പഞ്ചായത്തുകളിലും പുതിയ വാര്‍ഡുകള്‍ രൂപീകരിക്കുന്നുണ്ട്. ബേഡഡുക്ക, വൊര്‍ക്കാടി, മീഞ്ച, പൈവളിഗ, പുത്തിഗെ, ബദിയഡുക്ക, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, പള്ളിക്കര, പുല്ലൂര്‍-പെരിയ, കോടോം-ബേളൂര്‍, പനത്തടി, കിനാനൂര്‍ -കരിന്തളം, ഈസ്റ്റ് ഏളേരി, പിലിക്കോട്, തൃക്കരിപ്പൂര്‍ എന്നീ പഞ്ചായത്തുകളില്‍ രണ്ട് വാര്‍ഡുകളാണ് അധികമായി വരുന്നത്. കുമ്പഡാജെ, വെള്ളൂര്‍, കാറഡുക്ക, ദേലമ്പാടി, കുറ്റിക്കോല്‍, മംഗല്പാടി, എന്മകജെ, കുമ്പള, ചെമ്മനാട്, ചെങ്കള, അജാനൂര്‍, മടിക്കൈ, കള്ളാര്‍, ബളാല്‍, വെസ്റ്റ് ഏളേരി, കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍, വലിയപറമ്പ, പടന്ന എന്നിവിടങ്ങളില്‍ ഓരോ വാര്‍ഡുകള്‍ വീതം അധികമായി വരും. 15,000 ആളുകള്‍ക്ക് മിനിമം വാര്‍ഡുകളും അധികമായി വരുന്ന ഓരോ 2500 ആളുകള്‍ക്കും ഓരോ വാര്‍ഡ് വീതവും എന്ന മാനദണ്ഡ പ്രകാരമാണ് ഇപ്പോഴത്തെ ലിസ്റ്റ് വന്നിട്ടുള്ളത്. മാനദണ്ഡത്തില്‍ മാറ്റങ്ങള്‍ വരികയാണെങ്കില്‍ മാത്രം ഈ കണക്കില്‍ മാറ്റം വരാനാണ് സാധ്യത. ഈ മാനദണ്ഡം മാറ്റിയാല്‍ കണക്കുകള്‍ മാറിമറിയാന്‍ സാധ്യതയുണ്ട്. ചുരുങ്ങിയത് പതിമൂന്നും പരമാവധി ഇരുപത്തിമൂന്നും എന്നതായിരുന്നു നിലവില്‍ വാര്‍ഡുകളുടെ എണ്ണം. ഇത് സാധ്യത പട്ടികയില്‍ 1424 എന്നായി മാറും. മുനി സിപ്പാലിറ്റികളിലും വാര്‍ഡു കള്‍ കൂടുന്നുണ്ട്.
0 Comments