ആര്‍സി ഉടമ 5000 രൂപ പിഴയടക്കണം


നീലേശ്വരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനമോടിക്കാന്‍ കൊടുത്ത ആര്‍സി ഉടമയ്ക്ക് അയ്യായിരം രൂപ പിഴ.
നീലേശ്വരം കോട്ടപ്പുറത്തെ ഇ.കെ.മെഹറൂഫിനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) അയ്യായിരം രൂപ പിഴയിട്ടത്. 2019 നവംബര്‍ 17 ന് നീലേശ്വരം കോട്ടപ്പുറത്ത് വാഹന പരിശോധനയ്ക്കിടെയാണ് കുട്ടി ഡ്രൈവര്‍ ഓടിക്കുകയായിരുന്ന കെ.എല്‍ 60 5549 നമ്പര്‍ വാഹനം പിടിയിലായത്.

Post a Comment

0 Comments