ജില്ലയിലെ 49- ാമത് സപ്ലൈകോ ഔട്ട്‌ലെറ്റ് തുറന്നു


പെരിയ: ജില്ലയിലെ 49-ാമത് സപ്ലൈകോ ഔട്ട്‌ലെറ്റ് പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ അമ്പലത്തറയില്‍ തുറന്നു. 49-ാമത് സപ്ലൈകോ ഔട്ട്‌ലെറ്റായ സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു.
ആവശ്യ ഭക്ഷ്യ സാധനങ്ങളായ അരി,പഞ്ചസാര,എണ്ണ ഉള്‍പ്പെടെയുള്ള 14 സാധനങ്ങള്‍ സബ്‌സിഡി നിരക്കിലുംബ്രാന്റഡ് സാധനങ്ങള്‍ അഞ്ച് മുതല്‍ 30 ശതമാനം വരെ ഡിസ്‌കൗണ്ടോടെയും ഇവിടെ ലഭ്യമാണ്.250 ഓളം ഭക്ഷ്യ പലവ്യജ്ഞന സാധനങ്ങള്‍ മിതമായ നിരക്കിലും ലഭിക്കും. ഉദ്ഘാടന ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദാ എസ് നായര്‍ ആദ്യ വില്‍പ്പന നടത്തി.
പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് വെസ് പ്രസിഡണ്ട് പി കൃഷ്ണന്‍,കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വെസ് പ്രസിഡണ്ട് പി എല്‍ ഉഷ, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം ഇന്ദിര,പഞ്ചായത്ത് അംഗങ്ങളായ സി കൃഷ്ണകുമാര്‍,സി ജയ,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് സപ്ലൈകോ റീജിയണല്‍ മാനേജര്‍ എന്‍ രഘുനാഥ്, സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ വി കെ ശശിധരന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments