ലൈസന്‍സില്ല: 4000 രൂപ പിഴ


കാഞ്ഞങ്ങാട് : ലൈസന്‍സില്ലാതെ ഇരുചക്ര വാഹനമോടിച്ചയാള്‍ക്ക് 4000 രൂപ പിഴ.
ചിറ്റാരിക്കാലിലെ കെ.സെബാസ്റ്റ്യനെ (41) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പിഴയടക്കാന്‍ ശിക്ഷിച്ചത്. ചിറ്റാരിക്കാലില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ ഓടിച്ചിരുന്ന കെഎല്‍ 79, 303 നമ്പര്‍ വാഹനം പോലീസ് പിടിച്ചെടുത്തത്. മോട്ടോര്‍ വാഹന നിയമം ലംഘിച്ചു വാഹനമോടിച്ചതിനാണ് ശിക്ഷ.

Post a Comment

0 Comments