40 വര്‍ഷത്തിനുശേഷം പഴയ ഓര്‍മ്മകളുമായി വീണ്ടും വിദ്യാലയമുറ്റത്ത്


കാസര്‍കോട്: 40 വര്‍ഷത്തിനുശേഷം വിദ്യാലയമുറ്റത്ത് അവര്‍ വീണ്ടും ഒത്തുകൂടി. പരവനടുക്കം ഹയര്‍സെക്കന്ററി സ്‌കൂളിലെ 1979 -80 വര്‍ഷത്തെ എസ്.എസ്.എല്‍.സി. ബാച്ചാണ് പ്രഥമ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ കുടുംബസമേതം ഒത്തുകൂടിയത്.
സഹപാഠികളുടെ ഒത്തുചേരല്‍ രസകരമായ ഓര്‍മ്മ പുതുക്കലിന്റെ വേദിയായിമാറുകയും ചെയ്തു. പിന്നീട് തങ്ങള്‍ പഠിച്ച ക്ലാസ് മുറിയിലെ ആ പഴയ ബെഞ്ചുകളില്‍ ഇരുന്നു ഒരുപാട് കാര്യങ്ങള്‍ അവര്‍ പങ്കുവച്ചു. സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം.വി ജയന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കെ. ശശിധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വിട പറഞ്ഞുപോയ സഹപാഠികളെയും അധ്യാപകരെയും കൂട്ടായ്മ അനുശോചിച്ചു. പഴയകാല അധ്യാപകരായ കെ.വി അബ്ദുല്ല കുഞ്ഞിരാമന്‍ നമ്പ്യാര്‍, ദാമോദരന്‍,ഡോ കണ്ണന്‍, എന്നിവരെ ആദരിച്ചു. ചന്ദ്രശേഖരന്‍ കുളങ്ങര, പി.വി. ഗംഗാധരന്‍ കൂട്ടായ്മയെ കുറിച്ച് എം.എ നാസര്‍ സംസാരിച്ചു. ബാലന്‍ പണിക്കര്‍ സ്വാഗതം പറഞ്ഞു. സെറീന,ഖമറുന്നിസ, താഹിറ എന്നിവര്‍ ചേര്‍ന്ന് കാരുണ്യ ഫണ്ട് കൈമാറി.

Post a Comment

0 Comments