ഉത്സവപ്പറമ്പില്‍ ചട്ടിക്കളി: 4 പേര്‍ അറസ്റ്റില്‍


രാജപുരം: ഉത്സവ പറമ്പിനു സമീപം ചട്ടിക്കളി നടത്തിയ നാലുപേരെ അറസ്റ്റ് ചെയ്തു.
കോടോത്ത് കളരി പതിക്കാല്‍ ദേവസ്ഥാന കളിയാട്ടത്തിനിടെ അമിതാദായത്തിനായി പണംവെച്ച് ചട്ടിക്കളി നടത്തിയ കാലിച്ചാനടുക്കത്തെ പി.നാരായണന്‍ (38), മാവുങ്കാലിലെ പി.സുരേഷ് (42), മാലക്കല്ലിലെ പി.വി.ചന്ദ്രന്‍ (40), നീലേശ്വരം കണിച്ചിറയിലെ എന്‍.പി.ഷബീര്‍ (25) എന്നിവരെയാണ് രാജപുരം എസ്‌ഐ കെ.കൃ്ഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കളിക്കളത്തില്‍ നിന്നു 11, 610 രൂപ പിടിച്ചെടുത്തു.

Post a Comment

0 Comments