നബിദിന റാലിയില്‍ പട്ടാളവേഷം: നാലുപേര്‍ക്ക് 3700 രൂപ വീതം പിഴ


കാഞ്ഞങ്ങാട് : നബിദിന ഘോഷയാത്രയില്‍ പട്ടാളവേഷം ധരിച്ച് അണിനിരന്നുവെന്ന കേസില്‍ നാലുപേര്‍ക്ക് 3700 രൂപ വീതം പിഴ.
മാണിക്കോത്ത് പാലക്കി മന്‍സിലിലെ നൗഷാദ് (25), മഡിയനിലെ ഷറഫുദ്ദീന്‍ (27), സാജിദ് (37), റാഷിദ് (29) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് കോടതി പിഴയടപ്പിച്ചത്. 2012 ഫെബ്രുവരി അഞ്ചിനുരാവിലെ പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. 11 പേരാണ് നിയമവിരുദ്ധമായി സംഘടിച്ച് പട്ടാളവേഷത്തില്‍ നബിദിന റാലിയില്‍ പങ്കെടുത്തത്. ഏഴുപേര്‍ നേരത്തെ ഹാജരായി പിഴയടച്ചിരുന്നു. ബേക്കല്‍ റോഡിലായിരുന്നു റാലി. ബേക്കല്‍ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തു കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Post a Comment

0 Comments