പെരിയാങ്കോട്ട് ക്ഷേത്രം കളിയാട്ടം 31 മുതല്‍


മടിക്കൈ: പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം 31, ഫെബ്രുവരി ഒന്ന്, രണ്ട് തീയ്യതികളില്‍ വിവിധ പരിപാടികളോടെ നടക്കും.
31 ന് പകല്‍ 11 ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര. രാത്രി എട്ടിന് പൂമാരുതന്‍ തെയ്യത്തിന്റെ വെള്ളാട്ടവും തുടര്‍ന്ന് ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി എന്നി തെയ്യങ്ങളുടെ കുളിച്ചുതോറ്റവും നടക്കും.
രാത്രി ഒമ്പതിന് ഫോക്ക് മെഗാഷോ. ഒന്നിന് രാവിലെ പത്തുമുതല്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, പൂമാരുതന്‍ തെയ്യങ്ങളുടെ പുറപ്പാട്.രാത്രി 7.30 ന് തിരുമുല്‍ക്കാഴ്ച സമര്‍പ്പണം. കരിമരുന്ന് പ്രയോഗം. രണ്ടിന് രാവിലെ മുതല്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, പൂമാരുതന്‍, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. പകല്‍ ഒന്നിന് അന്നദാനം.

Post a Comment

0 Comments