പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാനം പൂരോത്സവം മാര്‍ച്ച് 31 മുതല്‍


വെള്ളിക്കോത്ത്: അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാനം ശ്രീ പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാനം പൂരോത്സവം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെ നടക്കും.
അതിന്റെ ഭാഗമായുള്ള മറത്തുകളി ഏപ്രില്‍ 3 ന് അടോട്ട് പഴയസ്ഥാനത്തും ഏപ്രില്‍ 5 ന് മന്നിയോട്ട് ദേവാലയത്തിലും നടക്കും. മറത്തുകളിയില്‍ അടോട്ട് പഴയസ്ഥാനത്തെ കാഞ്ഞങ്ങാട് പി ദാമോദര പണിക്കരും മന്നിയോട്ട് ദേവാലയത്തെ കുണിയന്‍ നാരായണ പണിക്കരും പ്രതിനിധീകരിക്കും.
ആഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 6 ന് കണ്ണൂര്‍ സിംഫണി ഓര്‍കസ്ട്രയുടെ ഗാനമേളയും അരങ്ങേറും. മഹോത്സവത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന സമ്മാന കൂപ്പണിന്റെ ഉദ്ഘാടനം ജി യദുനാഥിന് ആദ്യ കൂപ്പണ്‍ നല്‍കി ദേവസ്ഥാന സ്ഥാനികന്‍ രാമകൃഷ്ണ കാരണവര്‍ നിവ്വഹിച്ചു. ചടങ്ങില്‍ കുമാരന്‍ വയോത്ത്, പി വി രാമകൃഷ്ണന്‍, ടി ഹരിഹരന്‍, പി സരസന്‍, ബി രമേശന്‍, ശകുന്തള, വിജിത എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments