ചരിത്ര കുതിപ്പ്; സ്വര്‍ണവില 30,200


കാഞ്ഞങ്ങാട്: സ്വര്‍ണവില സര്‍വകാലറെക്കോര്‍ ഡില്‍. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാണ് ഇന്നത്തെ നിരക്ക്. പവന് 520 രൂപയാണ് ഇന്ന് കൂടിയത്. ആറുദിവസത്തിനുള്ളില്‍ 1200 രൂപ പവന് കൂടി.
രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില കൂടി. നാല് ശതമാനം വില വര്‍ധിച്ച് 1,577 ഡോളറിലാണ് ഇന്ന് സ്വര്‍ണവില. അമേരിക്കയും ഇറാനും യുദ്ധത്തിലേക്ക് നീങ്ങുന്നു എന്ന സൂചനകളാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമാകുന്നത്.
ജനുവരി നാലിന് പവന് 29,680 രൂപയായിരുന്നു നിരക്ക്. സ്വര്‍ണ വില പവന് 30,000 കടന്നതോടെ വിപണിയില്‍ ആശങ്ക വര്‍ദ്ധിച്ചിട്ടുണ്ട്.

Post a Comment

0 Comments