കാസര്‍കോട്: കളക്ടറേറ്റ് പരിസരത്ത് സ്ഥാപിക്കുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ ജനുവരി 30 ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് അനാഛാദനം ചെയ്യും. പന്ത്രണ്ടടി ഉയരമുള്ള പൂര്‍ണകായ വെങ്കല പ്രതിമയാണ് കളക്ടറേറ്റ് മുന്‍വശത്ത് ഉയരുന്നത്.
എന്‍ എ നെല്ലിക്കുന്ന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന് വിശിഷ്ടാതിഥിയാവും. എം.എല്‍.എ മാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്, എം സി കമറുദ്ദീന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സസജിത്ത് ബാബു, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം തുടങ്ങിയവര്‍ സംബന്ധിക്കും. 22 ലക്ഷം രൂപയാണ് പ്രതിമയുടെ നിര്‍മാണച്ചെലവ്. ശില്പി ഉണ്ണി കാനായി മൂന്നു മാസത്തോളം സമയമെടുത്താണ് പ്രതിമ നിര്‍മിച്ചത്. പഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് ആവശ്യമായ തുക കണ്ടെത്തിയത്. അനാഛാദന ചടങ്ങില്‍ ശില്പി ഉണ്ണി കാനായിയെ ആദരിക്കും. മുന്‍ എംഎല്‍എ കെ പി കുഞ്ഞിക്കണ്ണന് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
0 Comments