പുതിയപറമ്പത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം 2 ന് സമാപിക്കും


നീലേശ്വരം: പാലക്കാട്ട് പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പാട്ടുത്സവവും കളിയാട്ട മഹോത്സവവും ഫെബ്രുവരി 2 ന് സമാപിക്കും.
ഇന്ന് രാത്രി 8 ന് മരക്കലം പാട്ട്. തുടര്‍ന്ന് വിവിധ നൃത്തനൃത്യങ്ങള്‍. 28 ന് വൈകീട്ട് 7.30 ന് എഴുന്നള്ളത്ത്. തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍, രാത്രി 10 ന് പയ്യന്നൂര്‍ ഹാര്‍ട്ട് ബീറ്റ്‌സ് ഓര്‍ക്കസ്ട്രയുടെ ഗാനമേള.
30 ന് പകല്‍ 2 ന് കളത്തിലരിയിടല്‍ ചടങ്ങ്. തുടര്‍ന്ന് തേങ്ങയേറ്. ഫെബ്രുവരി ഒന്ന്, രണ്ട് ദിവസങ്ങളില്‍ വിവിധ തെയ്യക്കോലങ്ങള്‍ ക്ഷേത്ര തിരുമുറ്റത്ത് എത്തും. തുടര്‍ന്ന് അന്നദാനം നടക്കും.

Post a Comment

0 Comments