മുക്കൂട് എല്‍.പി സ്‌കൂള്‍ പ്രീ സ്‌കൂള്‍ കലോത്സവം 2 ന്


മുക്കൂട് : മുക്കൂട് എല്‍.പി സ്‌കൂള്‍ സ്‌കൂള്‍ പരിധിയിലുള്ള മൂന്ന് അങ്കണവാടികളിലെയും, സ്‌കൂളിലെ പ്രീപ്രൈമറി ക്ലാസിലെയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രീസ്‌കൂള്‍ കലോത്സവം ഫെബ്രുവരി 2 ന് രാവിലെ 9.30 മുതല്‍ 3.30 വരെ സ്‌കൂളില്‍ നടക്കും .
ഇതോടനുബന്ധിച്ച്, വിദ്യാലയ വികസന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അന്നേദിവസം 11.30 ന് ചേരുന്ന വിദ്യാഭ്യസ ജനസഭയിലേക്ക് രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയസന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി മുഴുവന്‍ സംബന്ധിക്കണണമെന്നും ഭാരവാഹികള്‍ അറിയിച്ചു. മുഴുവന്‍ കുട്ടികളെയും പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്ന് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments