സഹകരണ ആശുപത്രി കെട്ടിടോദ്ഘാടനം 28 ന് മുഖ്യമന്ത്രി നിര്‍വഹിക്കുംകാസര്‍കോട്: കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പണികഴിപ്പിച്ച് കുമ്പള സഹകരണ ആശുപത്രി കെട്ടിടം ജനുവരി 28 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, മുന്‍് എം.പി. പി.കരുണാകരന്‍, എം.എല്‍.എ മാരായ എം.സി. കമറുദ്ദീന്‍.എന്‍.എ.നെല്ലിക്കുന്ന്.കെ.കുഞ്ഞിരാമന്‍,എം.രാജഗോപാലന്‍ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍,ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു,സഹകരണരജിസ്ട്രാര്‍ ഡോ.പി. കെ.ജയശ്രീ,എന്‍.സി.ഡി .സി.റീജിയണല്‍ ഡയറക്ടര്‍കെ.സതീശന്‍,ആശുപത്രി ഫെഡറേഷന്‍ ചെയര്‍മാന്‍ പദ്മനാഭന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.

Post a Comment

0 Comments