ഹെല്‍മറ്റില്ല: 2500 രൂപ പിഴ


നീലേശ്വരം : ഹെല്‍മറ്റില്ലാതെ അമിത വേഗത്തില്‍ ഇരുചക്ര വാഹനമോടിച്ച യുവാവിന് 2500 രൂപ പിഴ.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) യാണ് നീലേശ്വരത്തെ ടി.അനൂപിന് പിഴശിക്ഷ വിധിച്ചത്. ദേശീയപാതയില്‍ വാഹന പരിശോധനയ്ക്കിടെ നീലേശ്വരം പോലീസാണ് ഇയാള്‍ ഓടിക്കുകയായിരുന്ന കെഎല്‍ 60 എന്‍ 4596 നമ്പര്‍ വാഹനം പിടിച്ചെടുത്തു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Post a Comment

0 Comments