തീരദേശ റോഡുകള്‍ക്ക് 244.5 ലക്ഷത്തിന്റെ ഭരണാനുമതി


കാസര്‍കോട്: കാസര്‍കോട് അസംബ്ലി നിയോജക മണ്ഡലത്തിലെ മൂന്ന് തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തിക്ക് ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് 244.5 ലക്ഷം രൂപ അടങ്കല്‍ തുക വരുന്ന എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കി ഉത്തരവായതായി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.
ബെദ്രഡുക്ക കമ്പാര്‍ റോഡ് (148. 70 ലക്ഷം രൂപ) പൈച്ചാല്‍ പുക്കറ വിഷ്ണു മംഗലം റോഡ് (57.30 ലക്ഷം രൂപ) മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ മൊഗ്രാല്‍പുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റോഡ് (38.50 ലക്ഷം രൂപ) എന്നീ റോഡുകളാണ് പുനര്‍നിര്‍മ്മിക്കുന്നത്.

Post a Comment

0 Comments