കൈവശം 23 ഗ്രാം കഞ്ചാവ്: പതിനായിരം രൂപ പിഴ


കാഞ്ഞങ്ങാട് : കഞ്ചാവ് കൈവശംവെച്ചു കടത്തിയ കേസിലെ പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) പതിനായിരം രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു.
ചെറുവത്തൂര്‍ തിമിരി കുഞ്ഞിപ്പാറ കണ്ണോങ്കല്‍ വീട്ടിലെ കെ.സി.ജോസഫിനെ (48) യാണ് പിഴയടപ്പിച്ചത്. 2018 സെപ്റ്റംബര്‍ ആറിനു വൈകിട്ട് ആറു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കോട്ടച്ചേരി ഷാലിമാര്‍ ഹോട്ടലിനു സമീപത്തെ ഫുട്പാത്തില്‍ പ്ലാസ്റ്റിക് കവറില്‍ കഞ്ചാവുമായി ഹൊസ്ദുര്‍ഗ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.ഹരിനന്ദനനും പാര്‍ട്ടിയും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.

Post a Comment

0 Comments