വീടിന്റെ താക്കോല്‍ ദാനം നാളെ; തളിര്‍ കാര്‍ഷികോത്സവം 22 മുതല്‍


വെള്ളരിക്കുണ്ട്: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബളാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം ചെയര്‍മാനായി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന മഹാത്മാഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് മാലോം അങ്ങാടിക്കല്‍ പാപ്പച്ചന്‍ ദമ്പതികള്‍ക്ക് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം നാളെ രാവിലെ 9 മണിക്ക് കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വ്വഹിക്കും.
പ്ലാസ്റ്റിക്ക് ഷീറ്റ് കൂരയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് എട്ടു ലക്ഷം രൂപ ചില വിലാണ് വീട് നിര്‍മ്മിച്ചത്. . ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് പഠന സഹായവും രോഗികള്‍ക്ക് ചികിത്സാ സഹായവും ചെയ്തു വരുന്നു. കൂടാതെ വാസയോഗ്യമല്ലാത്ത രണ്ട് വീടുകളുടെ മേല്‍ക്കൂര നിര്‍മ്മിച്ചു നല്‍കി. പാവപ്പെട്ട പെണ്‍കുകള്‍ക്ക് വിവാഹ ധനസഹായം, അഗതികള്‍ക്കുള്ള ഭക്ഷണ കിറ്റ് വിതരണം മുതലായവ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ചെയ്തു വരുന്നു. ആ തുരശുശ്രൂഷാ രംഗത്ത് മാലോം ടൗണില്‍ മാലോം മെഡിക്കല്‍ സെന്റര്‍ എന്ന പേരില്‍ ഒരു ക്ലിനിക്കും നടത്തുന്നുണ്ട്.
ജനുവരി 22 മുതല്‍ 26 വരെ മലോത്ത് ഉത്തരമലബാര്‍ കാര്‍ഷികമേള തളിര്‍ 2020 സംഘടിപ്പിക്കന്നതും ട്രസ്റ്റിന്റെ നേതൃത്വത്തിലാണ.് കാര്‍ഷിക വിളകളുടെ പ്രദര്‍ശനം, പ്രദര്‍ശന മത്സരങ്ങള്‍, വില്‍പ്പന ,പുഷപ ഫലപ്രദര്‍ശനം, ജലമേള, ബോട്ടിംഗ് വിവിധ അക്വേറിയങ്ങള്‍, അമ്യൂസ്‌മെന്റ് ഇനങ്ങള്‍, സെമിനാറുകള്‍, ക്ലസ്സുകള്‍, ചിത്രരചന മത്സരം, പ്രബന്ധ രചന മത്സരം,ക്വിസ് പ്രോഗ്രാം, ഡോഗ് ഷോ ,വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന മറ്റ് പ്രദര്‍ശനങ്ങളും, മേളയുടെ പ്രത്യേകതയാണ.് വര്‍ണ്ണശബളമായ ഘോഷയായാത്രയോടുകൂടി ആരംഭിക്കൂന്ന കാര്‍ഷികമേളയുടെ ഓരോ ദിവസവും വൈകുന്നേരം വ്യത്യസ്ത കലാവിഭവങ്ങള്‍ ഒരുക്കുന്ന കലാ സന്ധ്യ ഉണ്ടാവും. താജ് മഹലിനെ പുന:ര്‍ സൃഷ്ടിച്ചുകൊണ്ടുള്ള പ്രവേശന കവാടവും ദീപാലങ്കാരങ്ങളും മേളയെ വര്‍ണ്ണോജ്ജ്വലമാക്കും.
രാജു കട്ടക്കയം ചെയര്‍മാനും ആന്‍ഡ്രൂസ് വട്ടക്കുന്നേല്‍ സെക്രട്ടറിയും എ നാരായണന്‍ ട്രഷററും ടോമിച്ചന്‍ കാഞ്ഞിരമറ്റം, അലക്‌സ് നെടിയകാല, പി.എം. മൂസ, ജോസ് ചെന്നക്കാട്ടുകുന്ന്, ജെയിന്‍ തോക്കനാട്ട്, മാര്‍ട്ടിന്‍ വാഴാംപ്ലാക്കല്‍ തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളുമായ സമിതിയാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Post a Comment

0 Comments