മുണ്ടത്തടം കരിങ്കല്‍ ഖനനം: പഞ്ചായത്തിലേക്ക് 21 ന് മാര്‍ച്ച്


പരപ്പ: മുണ്ടത്തടം കരിങ്കല്‍ ക്വാറിയുടെയും ക്രഷറിന്റെയും പ്രവര്‍ത്തനങ്ങള്‍ വീണ്ടും പുനരാരംഭിച്ച സാഹചര്യത്തില്‍ സമരം ശക്തമാക്കാന്‍ സമരപ്പന്തലില്‍ ചേര്‍ന്ന സമരസമിതി യോഗം തീരുമാനിച്ചു.
സമരത്തിന്റെ ആദ്യപടിയായി ജനുവരി 21 ന് കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. പഞ്ചായത്ത് ക്വാറിക്കും ക്രഷര്‍ നിര്‍മ്മാണത്തിനും അനുമതി നല്‍കിയതിനെതിരെയാണ് സമരം.
ഇന്നലെമുതല്‍ ക്വാറിയില്‍ സ്‌ഫോടനത്തിലൂടെ കല്ലുപൊട്ടിച്ചുതുടങ്ങി. പതിനഞ്ചോളം ലോഡ് കരിങ്കല്ലുകള്‍ കൊണ്ടുപോവുകയും ചെയ്തു. ഇതുതടയാന്‍ സമരസമിതി തയ്യാറായില്ല. കോടതി ഉത്തരവിന്റെ ബലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടഞ്ഞാല്‍ അറസ്റ്റുണ്ടാവുമെന്ന് ഉറപ്പാണ്. മുമ്പ് കേസില്‍കുടുങ്ങിയവര്‍ ആഴ്ചകള്‍ക്ക് ശേഷമാണ് ജയിലില്‍നിന്നിറങ്ങിയത്. ഇവരിലധികവും ദളിത് വിഭാഗക്കാരായിരുന്നു. സമരസമിതി നേതാക്കളില്‍ മിക്കവരും വാഹനങ്ങള്‍ തടയാന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നില്ല. വാഹനങ്ങള്‍ തടഞ്ഞ് അറസ്റ്റിലാവുകയും ജയിലില്‍ പോവുകയും ചെയ്താല്‍ അതിനെ എങ്ങനെ നേരിടണമെന്ന് സമരസമിതി ആലോചിക്കുന്നുണ്ട്.

Post a Comment

0 Comments